Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ 72 ശതമാനം...

രാജ്യത്തെ 72 ശതമാനം ജില്ലകളും പ്രളയബാധിതം; മുന്നറിയിപ്പ്​ സംവിധാനമുള്ളത്​ 25 ശതമാനത്തിന്​-റിപ്പോർട്ട്​

text_fields
bookmark_border
72 Percent Districts In India Exposed To Extreme Floods
cancel

രാജ്യത്തെ 72 ശതമാനം ജില്ലകളും പ്രളയബാധിതമേഖലകളായി മാറുന്നുവെന്ന്​ സൂചിപ്പിക്കുന്ന റിപ്പോർട്ട്​ പുറത്ത്​. എന്നാൽ ഇവയിൽ 25 ശതമാനത്തിന്​ മാത്രമാണ്​ പ്രളയ മുന്നറിയിപ്പ്​ സംവിധാനങ്ങളുള്ളതെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര റിസർച്ച് സ്ഥാപനമായ ‘ദി കൗൺസിൽ ഓൺ എനർജി എൻവയോൺമെന്റ് ആൻഡ് വാട്ടർ’ (CEEW) ന്റെ റിപ്പോർട്ടിലാണ്​ ഇന്ത്യയിൽ വെള്ളപ്പൊക്ക മുൻകരുതൽ സംവിധാനങ്ങളുടെ (EWS) അഭാവത്തെക്കുറിച്ച് വെളിപ്പെടുത്തലുള്ളത്​.

രാജ്യത്തെ 72 ശതമാനം ജില്ലകളും അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് വിധേയമാണെങ്കിലും, അവയിൽ 25 ശതമാനം മാത്രമേ പ്രവർത്തനക്ഷമമായ വെള്ളപ്പൊക്ക പ്രവചന കേന്ദ്രങ്ങളോ ഇഡബ്ല്യുഎസുകളോ ഉള്ളൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന വെള്ളപ്പൊക്ക സാധ്യതയുള്ള അസം, ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ വെള്ളപ്പൊക്ക മുൻകരുതൽ സംവിധാനങ്ങളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നു. മറുവശത്ത്, നിലവിൽ വൻ വെള്ളപ്പൊക്കങ്ങളാൽ പൊറുതിമുട്ടുന്ന ഹിമാചൽ പ്രദേശ്, ഏർലി വാണിങ്​ സിസ്റ്റത്തിന്റെ ഏറ്റവും കുറഞ്ഞ ലഭ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്.

താരതമ്യേന വെള്ളപ്പൊക്ക സാധ്യത കുറഞ്ഞ ഉത്തരാഖണ്ഡ്, ഏർലി വാണിങ്​ സിസ്റ്റത്തിന്റെ ഉയർന്ന ലഭ്യതയുള്ള സംസ്ഥാനമാണ്​. മിതമായ വെള്ളപ്പൊക്ക സാധ്യതയുള്ള ഡൽഹിയിൽ മുന്നറിപ്പ്​ സംവിധാനം താരതേമ്യേന മെച്ചമാണ്​. ഇന്ത്യയിലെ ഏകദേശം 66 ശതമാനം ആളുകളും വെള്ളപ്പൊക്ക ബാധിതരാണെന്ന് റിപ്പോർക്ക്​ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അവരിൽ 33 ശതമാനം പേർക്ക്​ മാത്രമാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്​ സംവിധാനം ലഭ്യമാകുന്നത്​.

ചുഴലിക്കാറ്റുകളും അവയുടെ ആഘാതങ്ങളും നേരിടുന്ന 100 ശതമാനം ഇന്ത്യൻ ജനതയ്ക്കും മുന്നറിയിപ്പുകൾ ലഭ്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ട്​ പ്രകാരം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, അസം, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, ഗോവ, ബീഹാർ എന്നിവയുൾപ്പെടെ 12 സംസ്ഥാനങ്ങൾ അതിരൂക്ഷമായ വെള്ളപ്പൊക്ക സാധ്യത നേരിടുന്നുണ്ട്. ഇതിൽ ഉത്തർപ്രദേശ്, അസം, ബിഹാർ എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഉയർന്ന ലഭ്യതയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodsIndia
News Summary - 72 Percent Districts In India Exposed To Extreme Floods: CEEW Report
Next Story