Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംപൻ: പ​ശ്​ചിമ ബംഗാളിൽ...

അംപൻ: പ​ശ്​ചിമ ബംഗാളിൽ മരണം 72 ആയി, കേന്ദ്ര സഹായം തേടി മമത

text_fields
bookmark_border
അംപൻ: പ​ശ്​ചിമ ബംഗാളിൽ മരണം 72 ആയി, കേന്ദ്ര സഹായം തേടി മമത
cancel
camera_alt???? ?????????????? ?????? ?????????? ????????????

​കൊൽക്കത്ത: അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 72 ആയതായി മുഖ്യമന്ത്രി മമത ബാനർജി. ഇതിൽ 15 മരണവും കൊൽക്കത്തയിലാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 

സംസ്​ഥാനത്തുടനീളം വൻ നാശനഷ്​ടം നേരിട്ടിട്ടുണ്ട്​. വിമാനത്താവളം ഉൾപ്പെടെ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. നോർത്ത്​, സൗത്ത്​ പർഗാന ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്​​. ഈ ജില്ലകളിൽ ജലവിതരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്​.

ത​​െൻറ ജീവിതത്തിൽ ഇതുവരെ ഇത്തരം ഒരു ദുരന്തം കണ്ടിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു. കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രധാനമന്ത്രിയോട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആവശ്യ​പ്പെടും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വിളിച്ചതായും ദുരന്തത്തി​​െൻറ വ്യാപ്തിയെക്കുറിച്ച് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

ചുഴലിക്കാറ്റ്​ കനത്ത ആഘാതമാണ്​ സൃഷിടിച്ചത്​. സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരം ഉൾപ്പെടെ കുലുങ്ങി. ഗതാഗതം പുനസ്ഥാപിച്ചാൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മമത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneKolkataMamataIndia NewsAmphan
News Summary - 72 killed in Cyclone Amphan fury, 15 dead in Kolkata alone
Next Story