Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ ആശുപത്രിയിൽ...

യു.പിയിലെ ആശുപത്രിയിൽ 45 ദിവസത്തിനിടെ മരിച്ചത്​ 71 കുട്ടികൾ

text_fields
bookmark_border
യു.പിയിലെ ആശുപത്രിയിൽ 45 ദിവസത്തിനിടെ മരിച്ചത്​ 71 കുട്ടികൾ
cancel

ലക്​നോ: ഉത്തർ പ്രദേശിലെ​ ബഹ്​റൈച്​ ജില്ലാ ആശുപത്രിയിൽ 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചതായി റിപോർട്ട്​. ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട്​ ഡി.കെ സിങ്ങിനെ ഉദ്ധരിച്ചു​െകാണ്ട്​ എ.എൻ.​െഎയാണ്​ വാർത്ത റിപോർട്ട്​ ചെയ്​തത്​.

നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചു. വിവിധ രോഗങ്ങൾ മൂലമാണ്​ കുട്ടികൾ മരണത്തിന്​ കീഴടങ്ങിയതെന്നും ഡി.​െക സിങ് പറഞ്ഞു.

സമീപ ഗ്രാമങ്ങളിൽ നിന്നെല്ലാം കുട്ടികളെ ഇവി​െടയാണ്​ പ്ര​വേശിപ്പിക്കുന്നത്​. എന്നാൽ സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം നിരവധി പ്രശ്​നങ്ങൾ നേരിടുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട്​ പറഞ്ഞു.

450 രോഗികൾക്ക്​ 200 കിടക്കകളാണ്​ ഉള്ളതെന്നും ​േരാഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട്​ പറഞ്ഞു.

ഉത്തർ പ്രദേശിലെ ​ഗൊരഖ്​പൂർ മെഡിക്കൽ കോളജിൽ രണ്ടു ദിവസത്തിനിടെ 60 നവജാത ശിശുക്കൾ ഒാക്​സിജൻ ലഭിക്കാതെ മരിച്ച സംഭവം നടന്ന്​ ഒരു വർഷം തികയു​േമ്പാഴാണ്​ പുതിയ സംഭവം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUP hospital71 children dead
News Summary - 71 children dead in 45 days at UP hospital - India News
Next Story