മരണത്തെ മുഖാമുഖം കണ്ട് 70 കാരൻ; ഭിത്തികൾക്കിടയിൽ കുടുങ്ങിയ വയോധികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി
text_fieldsപാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് വീടുകളുടെ ഭിത്തികൾക്കിടയിലെ ഇടുങ്ങിയ ഇടനാഴിയിൽ കുടുങ്ങിപ്പോയ 70 കാരനെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ പാൽഘറിലെ ഭീമയ് നഗർ, നാവ്‌ലി പ്രദേശത്താണ് സംഭവം.
പാൽഘർ സ്വദേശിയായ വിനോദ് വിഷ്ണു ജാദവ് (70) എന്ന വയോധികനാണ് ഒരു അടിയിൽ താഴെ മാത്രം വീതിയുള്ള രണ്ട് വീടുകളുടെ ഭിത്തികൾക്കിടയിൽ അപ്രതീക്ഷിതമായി കുടുങ്ങിയത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
വിവരം ലഭിച്ചയുടൻ പാൽഘർ ഫയർ ബ്രിഗേഡ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും, ഇത്രയും ഇടുങ്ങിയ വിടവിലൂടെ നേരിട്ട് പുറത്തെടുക്കുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കി.
തുടർന്ന് രക്ഷാപ്രവർത്തകർ ഒരു വീടിന്റെ ഭിത്തി തകർത്ത് പുതിയൊരു പ്രവേശന മാർഗ്ഗം ഉണ്ടാക്കുകയായിരുന്നു.
ഈ സുരക്ഷിതമായ വഴിയിലൂടെ ഫയർഫോഴ്സ് സംഘം വിനോദ് ജാദവിനെ പരിക്കുകളൊന്നുമില്ലാതെ വിജയകരമായി പുറത്തെടുത്തു.
രക്ഷാപ്രവർത്തനത്തിന് ശേഷം വിദഗ്ധ പരിശോധനക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ പാൽഘർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. ലീഡിങ് ഫയർമാൻ റുചിത് ദവാനെ, ഡ്രൈവർ നിലേഷ് പാട്ടീൽ, ഫയർമാൻമാരായ സങ്കേത് പാട്ടീൽ, രൂപേഷ് പമാലെ, മോഹിനീഷ് പഗ്ധാരെ എന്നിവരടങ്ങുന്നസംഘമാണ് ഈ രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

