Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമത എം.എൽ.എമാരുടെ താമസത്തിന് മാത്രം 56 ലക്ഷം; ഹോട്ടലിൽ ആഡംബര സൗകര്യങ്ങൾ

text_fields
bookmark_border
വിമത എം.എൽ.എമാരുടെ താമസത്തിന് മാത്രം 56 ലക്ഷം; ഹോട്ടലിൽ ആഡംബര സൗകര്യങ്ങൾ
cancel

ഗുവാഹത്തി: ശിവസേനയുടെ വിമത എം.എൽ.എമാർക്കായി ബുക്ക് ചെയ്തിരിക്കുന്നത് ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത് ആഡംബര സൗകര്യങ്ങൾ. ഏഴ് ദിവസത്തേക്ക് 70 റൂമുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിന്റെ റൂമുകളുടെ ഏഴ് ദിവസത്തെ വാടക 56 ലക്ഷമാണ്. ഇതിന് പുറമേ ഭക്ഷണത്തിനായി പ്രതിദിനം എട്ട് ലക്ഷം രൂപയും മുടക്കുന്നുണ്ട്.

ചാർട്ടേഡ് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഗുവാഹത്തിയിൽ എത്തിച്ചത്. ഇതിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. നേരത്തെ ശിവസേനയിലെ വിമതനീക്കത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപണമുയർന്നിരുന്നു. അസമിലെ ബി.ജെ.പി സർക്കാറാണ് വിമത എം.എൽ.എമാർക്ക് പിന്തുണ നൽകുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് ശിവസേനയിൽ പിളർപ്പുണ്ടാക്കിയത്. 40 എം.എൽ.എമാരാണ് ഷിൻഡെക്കൊപ്പമുള്ളതെന്നാണ് റിപ്പോർട്ട്. ഇതിനിടെ എൻ.സി.പിയുമായും കോൺഗ്രസുമായുള്ള സഖ്യം വിടാൻ തയാറാണെന്നും ശിവസേന അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 70 Rooms For Sena Rebels: Here's What The 5-Star Hotel In Guwahati
Next Story