Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right70ാം ദി​ന​ത്തി​ലും...

70ാം ദി​ന​ത്തി​ലും മാ​റ്റ​മി​ല്ലാ​തെ ക​ശ്​​മീ​ർ

text_fields
bookmark_border
70ാം ദി​ന​ത്തി​ലും മാ​റ്റ​മി​ല്ലാ​തെ ക​ശ്​​മീ​ർ
cancel

ശ്രീ​ന​ഗ​ർ: പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി 70 ദി​ന​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക​ശ്​​മീ​രി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല. പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളും ​നി​ര​ത്തു​ക​ളും വി​ജ​ന​മാ​യി​ത്ത​ന്നെ തു​ട​രു​ക​യാ​ണ്. ടി.​ആ​ർ.​സി ചൗ​ക്ക്​- ലാ​ൽ ചൗ​ക്ക്​ റോ​ഡി​ൽ ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ന്ത​ക​ൾ മാ​ത്ര​മാ​ണ്​ ക​ശ്​​മീ​രി​ക​ളു​ടെ ആ​ശ്ര​യം.

അ​തു​െ​കാ​ണ്ടു​​ത​ന്നെ, ഈ ​ച​ന്ത​ക​ളി​ൽ ക​ന​ത്ത തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശൈ​ത്യ​കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ വ​സ്​​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വാ​ങ്ങു​ന്ന​തി​നാ​യി താ​ഴ്​​വ​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു.

ഓ​​ട്ടോ​റി​ക്ഷ​യും ഏ​താ​നും ടാ​ക്​​സി​ക​ളും മാ​ത്ര​മാ​ണ്​ നി​ര​ത്തു​ക​ളി​ൽ കാ​ണു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ നാ​ലു മു​ത​ൽ റ​ദ്ദാ​ക്കി​യ മൊ​ബൈ​ൽ സേ​വ​നം ഹ​ന്ദ്​​വാ​ര, കു​പ്​​വാ​ര മേ​ഖ​ല​ക​ളി​ൽ ഒ​ഴി​ച്ച്​ മ​​റ്റെ​വി​ടെ​യും പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ​തി​ങ്ക​ളാ​ഴ്​​ച​യോ​ടെ പോ​സ്​​റ്റ്​​പെ​യ്​​ഡ്​ മൊ​ബൈ​ൽ ഫോ​ൺ സ​ർ​വി​സു​ക​ൾ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വ​ക്​​താ​വ്​ രോ​ഹി​ത്​ ക​ൻ​സാ​ൽ പ​റ​ഞ്ഞി​രു​ന്നു. ക​ശ്​​മീ​രി​​​െൻറ ഭൂ​രി​ഭാ​ഗം മേ​ഖ​ല​യി​ലും സ​ഞ്ചാ​ര​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​വും നീ​ക്കി​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, ശ്രീ​ന​ഗ​റി​ലെ ഹ​രി സി​ങ്​ ഹൈ ​സ്​​​ട്രീ​റ്റ്​ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ഭീ​ക​ര​ർ ശ​നി​യാ​ഴ്​​ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കാ​ണ്​​ പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsindia newsarticle 370
News Summary - 70 days no change in kashmir -india news
Next Story