അടച്ചിട്ട വീട്ടിൽ വെള്ളത്തിൽ വീണ ബാലിക നാലുദിവസത്തിനുശേഷം രക്ഷപ്പെട്ടു
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ മക്താലിൽ അടച്ചിട്ട അയൽവീട്ടിലെ കുളിമുറിയിൽ വെള്ളത ്തിൽ വീണ ഏഴു വയസ്സുകാരി നാലു ദിവസങ്ങൾക്കു ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ഏപ്രിൽ 2 0നാണ് സംഭവം.
വീടിെൻറ ടെറസിൽ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നെറ്റിലൂടെയാണ് കുട്ടി അയൽവീട്ടിലെ കുളിമുറിയിൽ വീണത്. ഈ വീട് കുറച്ചുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടയിൽ കഴിഞ്ഞ 24ന് അടച്ചിട്ട വീട്ടിലുള്ളവർ തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ വെള്ളത്തിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടത്. പൊലീസിൽ വിവരം അറിയിക്കുകയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
കുളിമുറിയിലെ വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം കുട്ടി കഴിച്ചുകൂട്ടിയത്. മറ്റു പരിക്കുകളൊന്നുമില്ലാത്തതിനാൽ പരിശോധനക്കുശേഷം കുട്ടി ബന്ധുക്കൾക്കൊപ്പം ആശുപത്രി വിട്ടു.
