അശ്രദ്ധ മൂലമുണ്ടാകുന്ന ജീവഹാനിക്ക് ഏഴ് വർഷം ശിക്ഷ വിധിക്കുന്നത് കൂടുതൽ - പാർലമെൻ്ററി കമ്മിറ്റി
text_fieldsന്യൂഡൽഹി: അശ്രദ്ധ മൂലം മറ്റൊരാളുടെ ജീവൻ നഷ്ടം സംഭവിക്കുന്ന കുറ്റകൃത്യങ്ങൾക്ക് നിർദ്ദിഷ്ട പുതിയ നിയമം പ്രകാരം ഏഴ് വർഷത്തെ ശിക്ഷ വിധിക്കുന്നത് കൂടുതലാണെന്നും ശിക്ഷ അഞ്ച് വർഷമായി ചുരുക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററി കമ്മിറ്റി.
അശ്രദ്ധമായി ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്നവർക്കും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്കും ഭാരതീയ ന്യായ സംഹിതയിൽ (ബി.എൻ.എസ്) 10 വർഷം തടവ് നിർദേശിച്ചിട്ടുണ്ട്. സംഭവം പൊലീസിൽ അറിയിക്കാത്തതിനും നിയമം ബാധകമാകുമോ എന്ന കാര്യത്തിൽ ചർച്ച നടത്തേണ്ടതായുണ്ടെന്നും കമ്മിറ്റി നിരീക്ഷിച്ചു.
സമാന കുറ്റത്തിന് സെക്ഷൻ 304 പ്രകാരം അനുവദിക്കുന്ന ശിക്ഷയേക്കാൾ കൂടുതലാണ് സെക്ഷൻ 104 (1)പ്രകാരം നൽകുന്നത്. അതിനാൽ ശിക്ഷയിൽ ഇളവു വരുത്തണമെന്നും കമ്മിറ്റി പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോർട്ട് പാർലമെന്റി കമ്മിറ്റി രാജ്യസഭയിൽ സമർപ്പിച്ചിട്ടുണ്ട്.
ആഗസ്റ്റ് 11നാണ് ഇന്ത്യൻ ശിക്ഷ നിയമം, ക്രമിനിൽ പ്രൊഡീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് ബധലായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

