സ്കൂളിലെ ശുചിമുറിയിൽ ഏഴുവയസുകാരി ബലാത്സംഗത്തിനിരയായി
text_fieldsന്യൂഡൽഹി: ഹോളി ദിവസം ബിഹാറിൽ ഏഴുവയസുകാരിയെ സ്കൂളിലെ ശുചിമുറിക്കുള്ളിൽ ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.
ഏഴും ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികൾ ഗ്രാമത്തിലെ ചന്തയിൽ നിന്ന് തിരികെ വരുന്നതിനിടെ സ്കൂളിലെ കളി സ്ഥലത്തുള്ള ഊഞ്ഞാലിൽ കയറാനായി പോയി. ഈ സമയം അവിടെയെത്തിയ ഒരാൾ ഇവരെ സ്കൂളിലെ ശുചിമുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒമ്പതുകാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം അവൾ തടഞ്ഞു. അതിൽ ക്ഷുഭിതനായ പ്രതി പെൺകുട്ടിയുടെ കവിൾ കടിച്ചു മുറിക്കുകയും ചെയ്തു.
പരിക്കേറ്റ പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടുകരെ വിവരം അറിയിക്കുകയായിരുന്നു. ആളുകൾ അറിഞ്ഞു വരുന്നതിന് മുമ്പ് പ്രതി ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ സ്കൂളിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ചോട്ടു കുമാർ എന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

