Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിയാനയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്
text_fieldsbookmark_border
അപകടത്തിൽ തകർന്ന ബസ് (Screengrab: X/ @ANI)
അംബാല: ഡൽഹി - ജമ്മു ദേശീയപാതയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. ജമ്മുവിലെ വൈഷ്ണോ ദേവിയിലേക്ക് തീർഥാടനയാത്രക്ക് പോവുകയായിരുന്ന 30 അംഗ കുടുംബം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഹരിയാനയിലെ അംബാലയ്ക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുന്നിൽ സഞ്ചരിക്കുകയായിരുന്ന ട്രക്ക് സഡൻ ബ്രേക്കിടുകയും, ബസ് ഇതിനു പിന്നിലേക്ക് ഇടിച്ചു കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

