നാരായൺഗഞ്ച് കൂട്ടക്കൊല: 26 പേർക്ക് വധശിക്ഷ
text_fieldsധാക്ക: നാരായൺഗഞ്ച് കൂട്ടക്കൊല കേസിൽ റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ ഉദ്യോഗസ്ഥനടക്കം 26 പേർക്ക് വധശിക്ഷ. കേസിലെ മറ്റ് ഒൻപത് പ്രതികൾക്ക് ഏഴു മുതൽ 17 വരെ തടവുശിക്ഷക്കും വിധിച്ചിട്ടുണ്ട്. ഏഴ് പേരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ കമാന്‍റർ നൂർ ഹുസൈനെ കൂടാതെ സൈന്യത്തിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും പ്രതികളാണ്.
2014ൽ നാരായൺ ഗഞ്ച് സിറ്റി കോർപറേഷൻ മേയർ നസറുൾ ഇസ്ലാം, മുതിർന്ന അഭിഭാഷകൻ ചന്ദൻ സർക്കാർ എന്നിവരടക്കം ഏഴുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ഇവരുടെ മൃതദേഹം ശിതാലക്യയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പ്രമാദമായ കേസ് ആയതിനാൽ നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരുന്നു. രാവിലെ ആറു മുതൽ തന്നെ മുന്നൂറോളം പൊലീസുദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
