Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒൻപത് പേർ മരിച്ചു

text_fields
bookmark_border
തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒൻപത് പേർ മരിച്ചു
cancel

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിലാണ്. ഫാക്ടറി ഉടമസ്ഥയും അപകടത്തിൽ മരിച്ചു.

കടലൂരിലെ കാട്ടുമിന്നാർക്കാവിലാണ് അപകടം. ചെന്നൈയിൽ 190 കിലോമീറ്റർ അകലെയാണിത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേർ സ്ഫോടനം നടന്ന ഇടത്തും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടകാരണം വ്യക്തമല്ല.

പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story