Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണശാലയിൽ സ്‌ഫോടനം: ഏഴ് മരണം

text_fields
bookmark_border
cracker factory explosion in Bengal
cancel

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിൽ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്ക നിർമാണ ശാലയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം.

സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും നശിച്ചു. അനധികൃത പടക്കനിര്‍മാണശാലയിൽ നേരത്തെ പൊലീസ് പരിശോധന നടത്തുകയും ഉടമയെ മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും പടക്ക നിർമാണം പുനരാരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 7 killed in cracker factory explosion in Bengal
Next Story