Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരുണാചൽ പ്രദേശിൽ ഹിമപാതം; ഏഴ് സൈനികരെ കാണാതായി
text_fieldsbookmark_border
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഏഴ് സൈനികരെ കാണാതായി. കമെങ് സെക്ടറിലെ മലനിരകളിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിലാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികർ അകപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സൈനികർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും സഹായിക്കാൻ പ്രത്യേക സംഘത്തെ എയർലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികകൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയും മോശം കാലാവസ്ഥയും തുടരുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

