ഏഴ് സംഘങ്ങൾ, 22 മുതൽ സന്ദർശനം; വിദേശയാത്രയിലെ അംഗങ്ങളുടെ മുഴുവൻ പട്ടിക പുറത്തുവിട്ട് കേന്ദ്രം
text_fieldsന്യൂഡൽഹി: ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ വിവിധ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ മുഴുവൻ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. വിവിധ പാർടികളിൽ നിന്നുള്ള എം.പിമാരും മുതിർന്ന രാഷ്ട്രീയനേതാക്കളും നയതന്ത്രജ്‌ഞരും ഉൾപ്പെട്ട ഏഴ് സംഘങ്ങൾക്കാണ് രൂപംനൽകിയത്. 22 മുതലാണ് സന്ദർശനം.
എം.പിമാരായ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ശ്രീകാന്ത് എക്നാഥ് ഷിൻഡെ, ശശി തരൂർ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാണ് ഓരോ സംഘത്തെയും നയിക്കുക.
ഗ്രൂപ്പ് 1
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ രാജ്യങ്ങൾ സന്ദർശിക്കും
ലീഡർ: ബൈജയന്ത് പാണ്ഡ (ബി.ജെ.പി)
അംഗങ്ങൾ: നിഷികാന്ത് ദുബേ, പങ്ക്‌നൻ കൊന്യാക്, രേഖ ശർമ (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം), നോമിനേറ്റഡ് എം.പി സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ഷ്രിംഗ്ല.
ഗ്രൂപ്പ് 2
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇയു, ഇറ്റലി, ഡന്മാർക്ക് എന്നീ രാജ്യങ്ങൾ സന്ദർശിക്കും
ലീഡർ: രവിശങ്കർ പ്രസാദ് (ബി.ജെ.പി)
അംഗങ്ങൾ: ദഗ്ഗുബട്ടി പുരന്ദേശ്വരി (ടി.ഡി.പി), പ്രിയങ്ക ചതുർവേദി (ശിവസേന യു.ബി.ടി), ഗുലാം അലി ഖതാന (നോമിനേറ്റഡ്), അമർ സിങ് (കോൺഗ്രസ്), സമിക് ഭട്ടാചാര്യ (ബി.ജെ.പി), എം.ജെ. അക്‌ബർ, പങ്കജ് ശരൺ.
ഗ്രൂപ്പ് 3
ഇൻഡോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പുർ എന്നിവിടങ്ങൾ സന്ദർശിക്കും
ലീഡർ: സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു)
അംഗങ്ങൾ: അപരാജിത സാരംഗി ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി (ബി.ജെ.പി), യൂസഫ് പഠാൻ (തൃണമൂൽ), ജോൺ ബ്രിട്ടാസ് (സി.പി.എം), സൽമാൻ ഖുർഷിദ് (കോൺഗ്രസ്), മോഹൻ കുമാർ.
ഗ്രൂപ്പ് 4
സന്ദർശിക്കുന്ന രാജ്യങ്ങൾ: യു.എ.ഇ, ലൈബീരിയ, ഡി.ആർ കോംഗോ, സിയറ ലിയോൺ.
ലീഡർ: ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന)
അംഗങ്ങൾ: ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, മനൻ കുമാർ മിശ്ര (ബി.ജെ.പി), ഇ.ടി. മുഹമ്മദ് ബഷീർ (ഐ.യു.എം.എൽ), സസ്മിത് പത്ര (ബി.ജെ.ഡി), എസ്.എസ്. അലുവാലിയ, സുജൻ ചിനോയ്.
ഗ്രൂപ്പ് 5
സന്ദർശിക്കുന്ന രാജ്യങ്ങൾ: അമേരിക്ക, പാനമ, ഗിനി, ബ്രസീൽ, കൊളംബിയ
ലീഡർ: ശശി തരൂർ (കോൺഗ്രസ്)
അംഗങ്ങൾ: ഷംഭവി (എൽ.ജെ.പി രാം വിലാസ്), സർഫരസ് അഹമ്മദ് (ജെ.എം.എം), ജി.എം. ഹരീഷ് ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാദി, ബുവനേശ്വർ കലിത (ബി.ജെ.പി), മിലിന്ദ് മുർളി ദിയോറ (ശിവസേന), തരൺജിത് സിങ് സന്ധു, തേജസ്വി സൂര്യ.
ഗ്രൂപ്പ് 6
സന്ദർശിക്കുന്ന രാജ്യങ്ങൾ: സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്‌വിയ, റഷ്യ.
ലീഡർ: കനിമൊഴി (ഡി.എം.കെ)
അംഗങ്ങൾ: രാജീവ് റായ് (എസ്.പി), മിയാൻ അത്‌ലഫ് അഹ്‌മദ് (എൻ.സി), ബ്രിജേഷ് ചൗദ (ബി.ജെ.പി), പ്രേംചന്ദ് ഗുപ്ത (ആർ.ജെ.ഡി), അശോക് കുമാർ മിത്തൽ (എ.എ.പി), മഞ്ജ്‌വ് എസ്. പുരി, ജാവേദ് അഷ്‌റഫ്.
ഗ്രൂപ്പ് 7
സന്ദർശിക്കുന്ന രാജ്യങ്ങൾ: ഈജിപ്ത്, ഖത്തർ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക.
ലീഡർ: സുപ്രിയ സുലെ (എൻ.സി.പി എസ്.സി.പി)
അംഗങ്ങൾ: രാജീവ് പ്രതാപ് റൂഡി (ബി.ജെ.പി), വിക്രം ജിത് സിങ് സാഹ്‌നേയ് (എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് താക്കൂർ (ബി.ജെ.പി), ലവു ശ്രീ കൃഷ്ണ ദേവരായലു (ടി.ഡി.പി), ആനന്ദ് ശർമ, വി. മുരളീധരൻ, സയ്യദ് അക്രബുദ്ദീൻ.
അതേസമയം, ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ള നയതന്ത്ര നീക്കം പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയം കൂടിയായി മാറിയതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള സർവകക്ഷി സംഘത്തിന്‍റെ യാത്ര വിവാദത്തിലായിരിക്കുകയാണ്. ജനാധിപത്യപരമായ മാനദണ്ഡങ്ങളും രീതികളും തെറ്റിച്ച് പ്രതിപക്ഷ പാർട്ടികളെ മാനിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതിനിധി സംഘത്തിലേക്ക് സർക്കാറിന് അഭിമതരായവരെ തെരഞ്ഞെടുത്തതാണ് രാഷ്ട്രീയ വിവാദത്തിനിടയാക്കിയത്. പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും തുടർന്നുയർന്ന പ്രധാന വിഷയങ്ങളിൽനിന്ന് വഴിതിരിച്ചുവിടാനുള്ള പരിപാടിയാക്കി സർവകക്ഷി പ്രതിനിധി സംഘത്തെ മാറ്റിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സർവകക്ഷി പ്രതിനിധി സംഘത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയ കേന്ദ്ര സർക്കാറിന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ജയറാം രമേശ് പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ യഥാർഥ വിഷയത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

