Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 69 പേർക്ക് കൂടി കോവിഡ്; ആകെ 690 ആയി
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് രേ ാഗികളുടെ എണ്ണം 690 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 69 പേരിൽ 63 ആളുകൾ ഒരേ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ഹെൽത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
19 രോഗികൾ തമിഴ്നാട്ടിൽ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതുവരെ 5305 ആളുകളുടെ സാമ്പ്ൾ ആണ് പരിശോധിച്ചത്. ഇതിൽ നിന്നാണ് 690 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 4789 ആയെന്ന് കേന്ദ്രം ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
Next Story
