Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ വനിത...

ഗുജറാത്തിലെ വനിത കോളജിൽ ആർത്തവ പരിശോധന നടത്തിയതായി പരാതി

text_fields
bookmark_border
ഗുജറാത്തിലെ വനിത കോളജിൽ ആർത്തവ പരിശോധന നടത്തിയതായി പരാതി
cancel

ഗാന്ധിനഗര്‍: ഗുജറാത്തിലെ വനിതാ കോളേജില്‍ പ്രിൻസിപ്പാളി​​െൻറ നേതൃത്വത്തിൽ ആര്‍ത്തവ പരിശോധന നടത്തിയെന്ന പരാ തിയുമായി വിദ്യാര്‍ഥിനികള്‍. ഭുജിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഹോസ്​റ്റലിൽ നിൽക്കുന്ന 68 പെൺകുട്ടിക ളെയാണ്​ പ്രിൻസിപ്പാളി​​െൻറ നേതൃത്വത്തിൽ അടിവസ്​​ത്രമഴിപ്പിച്ച്​ പരിശോധന നടത്തിയത്​.

സ്വാമി നാരായൺ കന ്യാ മന്ദിർ എന്ന ക്ഷേത്രത്തിന്​ സമീപത്താണ്​ കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് മറ്റുള്ളവരുമായി ഇടപഴകുകയും ക്ഷേത്രത്തിന്​ സമീപത്തേക്കും ഹോസ്​റ്റൽ അടുക്കളയിൽ പോലും കയറുന്നു​ എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്​റ്റൽ വാര്‍ഡന്‍ നൽകിയ പരാതിയിലാണ്​ പരിശോധന നടത്തിയത്​. തുടർന്ന്​ വിദ്യാർഥികൾ പ്രിൻസിപ്പാൾ റിത റാണിൻഗക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

കോളേജിൽ 1500ഓളം വിദ്യാര്‍ഥിനികളാണ്​ പഠിക്കുന്നത്​. 68 പേരാണ്​ ഹോസ്​റ്റലിലുള്ളത്​.
വാർഡ​​െൻറ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്​റ്റലിൽ താമസിക്കുന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി ശുചിമുറിയില്‍ കൊണ്ടുപോയി നിർബന്ധിച്ച്​ അടിവസ്​ത്രമഴിപ്പിച്ച്​ ആര്‍ത്തവ പരിശോധനക്ക്​ വിധേയരാക്കുകയായിരുന്നു. തങ്ങളെ അപമാനിച്ചെന്നും പ്രിൻസിപ്പാൾ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചു.

പ്രിന്‍സിപ്പാൾ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡീന്‍ ദര്‍ശന ദൊലാക്കിയ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:principalindia newsMenstruationShri Sahjanand Girls’ Institute
News Summary - 68 girls in Kutch institute hostel forced to undergo ‘strip’ test - India news
Next Story