67കാരനും 24കാരിയും വിവാഹിതരായി; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: പഞ്ചാബ് ധുരിയിൽ വിവാഹിതരായ 67കാരനും 24 കാരിക്കും പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പഞ്ചാബ്-ഹ രിയാന ഹൈകോടതി. ജനുവരിയിൽ വിവാഹിതരായ ശംഷേർ സിങ്(67) ഭാര്യ നവ്പ്രീത് കൗർ(24) എന്നിവർ പൊലീസ് സംരക്ഷണം ആവശ്യപ്പെ ട്ട് നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. ബർനാല ജില്ലയിലെ സീനിയർ പൊലീസ് സൂപ്രണ്ടിനോട് ദമ്പതികൾക്ക് സംരക്ഷണം നൽകാൻ കോടതി ആവശ്യപ്പെട്ടു.
ചണ്ഡിഗഢിലെ ഗുരുദ്വാരയിൽ വെച്ച് വിവാഹിതരായിരുന്നെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങൾ ബന്ധം അംഗീകരിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുകയാണെന്നും ദമ്പതികളായി കഴിയാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രായ വ്യത്യാസത്തിെൻറ പേരിൽ ഇവരുടെ വിവാഹത്തിെൻറ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ദമ്പതികൾക്കെതിരെ സമൂഹത്തിൽ നിന്നും അധിക്ഷേപവും ഭീഷണിയും ഉയർന്നിരുന്നു. ഇവരുടെ വിവാഹം നിയമവിരുദ്ധമാണെന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
