Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡേറ്റിങ്​ സൈറ്റ്​​...

ഡേറ്റിങ്​ സൈറ്റ്​​ ആപ്പായി; 65കാരനെ കബളിപ്പിച്ച്​ യുവതികൾ തട്ടിയത്​​ 46 ലക്ഷം രൂപ

text_fields
bookmark_border
dating-app
cancel

മുംബൈ: ഡേറ്റിങ്​ സൈറ്റിൽ രജിസ്റ്റർ ചെയ്​ത മലാഡ്​ സ്വദേശിയായ 65കാരന്​ നഷ്​ടമായത്​ 46 ലക്ഷം രൂപ. യുവതികളുമായി അടു പ്പത്തിലാവാൻ ശ്രമിച്ച വിവാഹിതനായ ഇയാളെ രണ്ട്​ സ്​ത്രീകൾ ചേർന്ന്​​ കബളിപ്പിക്കുകയായിരുന്നു​. രജിസ്റ്റർ ചെയ് ​തതിന്​ പിന്നാലെ യുവതി വിളിച്ച്​ പെൺകുട്ടിയെ ലഭിക്കാൻ പണമാവശ്യപ്പെടുകയും പല തവണയായി 46 ലക്ഷത്തോളം രൂപ ഇയാൾ ബാ ങ്ക്​ വഴി നൽകുകയും ചെയ്​തു.

പൊലീസ്​ സംഭവം വിശദീകരിക്കുന്നത്​ ഇങ്ങനെ -

ഈ വർഷം ജനുവരിയിലാണ്​ വൻ തട്ടി പ്പിനിരയായി വയോധികൻ പൊലീസ്​ സ്​റ്റേഷനിൽ എത്തിയത്​. ഒരു സൗജന്യ ക്ലാസിഫൈഡ്​സ്​ വെബ്​ സൈറ്റിൽ കയറി അതിൽ ‘ലുകി ങ്​ ഫോർ’ എന്ന സെക്ഷനിൽ വിനോദം എന്ന വിഭാഗം തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ഒരു ഡേറ്റിങ്​ സൈറ്റിൽ അപേക്ഷിക്കാൻ ആവശ്യപ്പെടുകയും അത്​ പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്​തു. തൊട്ടുപിന്നാലെ മീര എന്ന്​ പേരുള്ള ഒരു സ്​ത്രീ വിളിച്ചു.

മൂന്ന്​ പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച മീര അതിൽ നിന്ന്​ ഒരാളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. 25,500 രൂപ നൽകിയാൽ പെൺകുട്ടിയെ നേരിട്ട്​ കാണാമെന്നും ശേഷം ഒരു വർഷത്തേക്ക്​ അവരുമായി ബന്ധം പുലർത്താമെന്നും അറിയിച്ചു. പിന്നീട്​ ഓരോ കാരണങ്ങൾ പറഞ്ഞ്​ പലതവണയായി 46 ലക്ഷം രൂപ വരെ അവർ ഓൺലൈൻ ട്രാൻസാക്ഷൻ വഴി വാങ്ങിയതായി 65 വയസ്സുകാരൻ പൊലീസിനോട്​ പറഞ്ഞു.

വയോധികൻെറ ഫോൺ നമ്പർ മറ്റാരുമായും പങ്കുവെക്കാതിരിക്കാൻ 82,500രൂപയാണ്​ ഇൗടാക്കിയത്​. വീഡിയോ കോൾ ഇൻഷുറൻസ്​ ഇനത്തിൽ 1.75 ലക്ഷം, ഒരു വർഷത്തേക്ക്​ പെൺകുട്ടിയുമായി കരാറുണ്ടാക്കാൻ 2.85 ലക്ഷം, പ്രൊഫൈൻ വെരിഫിക്കേഷന്​ 5.50 ലക്ഷം എന്നിവ അടച്ച ശേഷം ഒരു ദിവസം യുവതിയിൽ നിന്നും മറ്റൊരു കോൾ വരികയായിരുന്നു. പ്രീമിയം മെമ്പർഷിപ്പ്​ എടുക്കാൻ 26.50 ലക്ഷം രൂപയാണ്​ അന്ന്​ അവർ ആവശ്യപ്പെട്ടത്​.

കൂടെ 50000 രൂപ അധിക ചാർജായും ഇൗടാക്കി. പണമടച്ച ശേഷം റോസി എന്ന പെൺകുട്ടിയുടെ നമ്പർ ലഭിക്കുകയും അവളുമായി വയോധികൻ പലതവണ സംസാരിക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു. എന്നാൽ പിന്നീട്​ ഒരു ദിവസം മീര വിളിച്ച്​ റോസിയുടെ പ്രൊഫൈൽ മറ്റാരുമായും പങ്കുവെക്കാതിരിക്കാൻ 7.85 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അതും അയാൾ മടികൂടാതെ അടച്ചു. എന്നാൽ അതിന്​ ശേഷം മീരയുടേയും റോസിയുടേയും ഫോൺ വിളികൾ നിലച്ചെന്നും അയാൾ അറിയിച്ചു.

എന്നാൽ ഡേറ്റിങ്​ സൈറ്റിൻെറ മറ്റ്​ ഓപഷ്​നുകളിൽ പരതിയതോടെയാണ്​ പറ്റിയ അബദ്ധം മനസ്സിലാകുന്നത്​. സൈറ്റിന്​ യൂസർമാർ നൽകിയ നിരൂപണങ്ങൾ എല്ലാം തന്നെ ഇത്​ വ്യാജമാണെന്ന്​ തെളിയിക്കുന്നതായിരുന്നു. പിന്നീട്​ റോസിയെയും മീരയേയും വിളിച്ച്​ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. വൈകാതെ മുഴുവൻ പണവും ലഭിക്കുമെന്ന്​ അറിയിച്ചെങ്കിലും വീണ്ടും പൂർണ്ണമായി ബന്ധം വിച്ഛേദിച്ചു.

ഇത്തരം സൈറ്റുകളിൽ കയറി അബദ്ധം പിണയുന്നത്​ തുടർ സംഭവമാണ്​. കുറ്റവാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വൈകാതെ ഇതിന്​ പിന്നലുള്ളവരെ കണ്ടെത്തുമെന്നും പൊലീസ്​ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudDating App
News Summary - 65-year-old loses Rs 46 lakh in three days on 'dating site-india news
Next Story