ന്യൂഡൽഹി: ഹരിയാനയിലെ പ്രസിദ്ധമായ സുഖ്ദേവ് ദാബയിലെ 65ഒാളം ജീവനക്കാർക്ക് കോവിഡ്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ജീവനക്കാരെ വീട്ടു നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അണുവിമുക്തമാക്കുന്നതിനായി ദാബ രണ്ടുദിവസത്തേക്ക് അടച്ചു. മറ്റു ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
ഹരിയാനയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന മുർത്തലിലാണ് അമരീഖ് സുഖ്ദേവ് ദാബ. യാത്രക്കാരുടെ പ്രധാന വിശ്രമ -ഭക്ഷണകേന്ദ്രമാണ് ഇൗ ദാബ. നിരവധി പേർ ദാബ സന്ദർശിച്ചിരുന്നത് ആശങ്ക ഉയർത്തുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.