ഇന്ത്യയിൽ കോവിഡ് പിടികൂടുന്നത് കൂടുതലും പുരുഷൻമാരെ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 65 ശതമാനവും പുരുഷൻമാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 60 വയസിൽ താഴെയുള്ള പുരുഷൻമാരാണ് മരണത്തിന് കീഴടങ്ങിയത്. പുരുഷൻമാരെ അപേക്ഷിച്ച് നോക്കുേമ്പാൾ സ്ത്രീകളുടെ മരണനിരക്ക് കുറവാണ്.
ഏപ്രിൽ 30 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 1074 പേരാണ് കോവിഡ് മൂലം മരിച്ചത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പുരുഷൻമാരെയാണെന്ന് അമേരിക്കൻ ജേണലിലും പഠനറിപ്പോർട്ട് വന്നിരുന്നു. ന്യൂയോർക് സിറ്റിയിലെ 12 ആശുപത്രികളിൽ ചികിത്സയിലുള്ള 5700 കോവിഡ് രോഗികളിൽ 60 ശതമാനവും പുരുഷൻമാരാണെന്നാണ് ഏപ്രിൽ 22നു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അതിൽ തന്നെ 373 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. അക്കൂട്ടത്തിലും 66.5 ശതമാനവും പുരുഷൻമാരാണത്രെ.
ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പ്രമേയം എന്നീ രോഗങ്ങളുള്ളവരിലാണ് കോവിഡ് കൂടുതൽ സങ്കീർണമാകുന്നത്. ഇന്ത്യയിൽ പ്രായമുള്ളവരിലും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും കോവിഡ് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 78 ശതമാനത്തോളവും ഇതിലേതെങ്കിലും രോഗങ്ങൾ ഉള്ളവരാണ്. അതിൽ തന്നെ 51.2 ശതമാനം 60 വയസിനു മുകളിലുള്ളവരുമാണ്. 42 ശതമാനം 60നും 75നുമിടെ പ്രായമുള്ളവരാണ്. 9.2 ശതമാനം മാത്രമാണ് 75 വയസിനു മുകളിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
