സിദ്ധരാമയ്യ, കുമാരസ്വാമി ഉൾപ്പെടെ 64 പേർക്ക് വധഭീഷണി
text_fieldsബംഗളൂരു: കർണാടകയിലെ വർഗീയധ്രുവീകരണത്തിൽ ആശങ്കയറിയിച്ചതിന്‍റെയും തീവ്രഹിന്ദുത്വ സംഘടനകളെ വിമർശിച്ചതിന്‍റെറയും പേരിൽ മുൻ മുഖ്യമന്ത്രിമാർ, സാഹിത്യകാരന്മാർ ഉൾപ്പെടെ 64 പേർക്ക് അജ്ഞാതരുടെ വധഭീഷണി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പ്രശസ്ത കന്നട പുരോഗമന സാഹിത്യകാരൻ കെ. വീരഭദ്രപ്പ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള വധഭീഷണി സന്ദേശമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സംസ്ഥാനത്തെ വർഗീയ ധ്രുവീകരണത്തിൽ ആശങ്കയറിയിച്ച് കെ. വീരഭദ്രപ്പ ഉൾപ്പെടെ സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും കലാകാരന്മാരും ഉൾപ്പെടെ 64ഓളം പേർ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. ശിരോവസ്ത്ര വിഷയം, ഹലാൽ വിവാദം ഉൾപ്പെടെയുള്ളവയിൽ തീവ്രഹിന്ദുത്വ സംഘടനകൾക്കെതിരെ സിദ്ധരാമയ്യയും കുമാരസ്വാമിയും രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന്‍റെയും ന്യൂനപക്ഷ വിഭാഗത്തിനൊപ്പം നിലകൊണ്ടതിന്‍റെയും പേരിലാണ് വധഭീഷണിയെന്നാണ് അജ്ഞാതർ കത്തിൽ പറയുന്നത്. സഹിഷ്ണ ഹിന്ദു (ക്ഷമയുള്ള ഹിന്ദു) എന്ന പേരിലാണ് അജ്ഞാതർ രണ്ടു പേജോളം വരുന്ന വധഭീഷണിസന്ദേശം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

