Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിൽ ഭൂചലനം​; റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത

text_fields
bookmark_border
അസമിൽ ഭൂചലനം​; റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത
cancel

ന്യൂഡൽഹി: അസമിൽ ബുധനാഴ്​ച രാവിലെ റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.

രാവിലെ 7.51 ഓടെയായിരുന്നു ആദ്യ ഭൂകമ്പം. ഇതിന്​ ശേഷം 7.55ന്​ രണ്ട്​ തുടർ ചലനങ്ങളുമുണ്ടായി. 4.3, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളാണ്​ ഉണ്ടായത്​. തേസ്​പൂരിൽ 43 കിലോ മീറ്റർ അകലെയാണ്​ ഭൂകമ്പത്തി​​െൻറ പ്രഭവകേന്ദ്രമെന്ന്​ അധികൃതർ അറിയിച്ചു. ഭൂകമ്പത്തി​െൻറ പ്രകമ്പനം വടക്ക്​-കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലും വടക്കൻ ബംഗാളിലുമുണ്ടായി.

അസമിൽ ഭൂചലനമുണ്ടായെന്ന വിവരം ആരോഗ്യമന്ത്രി ഹിമന്ത്​ ബിശ്വ ശർമ്മ സ്ഥിരീകരിച്ചു. എന്നാൽ, ഇതുസംബന്ധിച്ച്​ കൂടുതൽ പ്രതികരണങ്ങൾക്ക്​ അദ്ദേഹം മുതിർന്നില്ല. വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6.4 Earthquake In Assam, Strong Tremors In Northeast, North Bengal
Next Story