ഇന്ത്യൻ നദികളിൽ 6327 ഡോൾഫിനുകൾ
text_fieldsഇന്ത്യയിൽ ആകെ 6327 നദി ഡോൾഫിനുകളെന്ന് പഠനം. ഇതാദ്യമായാണ് രാജ്യത്ത് ഡോൾഫിൻ സർവേ നടക്കുന്നത്. ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലായി 28 നദികളിലാണ് ഡോൾഫിനുകളെ തിരഞ്ഞത്. യു.പിയിലാണ് ഏറ്റവും കുടുതൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ബിഹാറും പശ്ചിമ ബംഗാളും അസമുമുണ്ട്.
യഥാർഥത്തിൽ ഇതിനെക്കാൾ ഡോൾഫിനുകളെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എണ്ണം കുറഞ്ഞുപോയത്, നദികളുടെ പാരിസ്ഥിതികാരോഗ്യം ശോഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഗംഗ-ബ്രഹ്മപുത്ര-മേഘ്ന നദീ വ്യൂഹത്തിൽ കാരണപ്പെടുന്ന ഗംഗ റിവർ ഡോൾഫിനുകൾ വംശനാശം സംഭവിക്കുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

