Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ അഞ്ച് വർഷത്തിൽ 629 സ്ത്രീധന മരണങ്ങൾ; ഗാർഹിക പീഡനങ്ങൾ തെളിവില്ലാതെ വിടുന്നു

text_fields
bookmark_border
കർണാടകയിൽ അഞ്ച് വർഷത്തിൽ 629 സ്ത്രീധന മരണങ്ങൾ; ഗാർഹിക പീഡനങ്ങൾ തെളിവില്ലാതെ വിടുന്നു
cancel

ബംഗളൂരു: അഞ്ച് വർഷത്തിനിടെ കർണാടകയിൽ 629 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സർക്കാർ രേഖകൾ പറയുന്നു. ആഭ്യന്തര വകുപ്പിന്റെ 2022 ജനുവരി മുതൽ 2026 ജൂലൈ വരെയുള്ള കണക്കാണിത്. 543 കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു, 463 കേസുകൾ വിവിധ കോടതികളിൽ പരിഗണനയിലാണ്. ശിക്ഷിക്കപ്പെട്ടതും കുറ്റവിമുക്തരാക്കപ്പെട്ടതും ഉൾപ്പെടെ തീർപ്പാക്കിയ 77 കേസുകളും 2022 നും 2024 നും ഇടയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ഒരു ശിക്ഷ പോലും രേഖപ്പെടുത്തിയിട്ടില്ല.അതേസമയം 2024 മുതൽ ഒമ്പത് കേസുകൾ കുറ്റവിമുക്തരാക്കപ്പെട്ടതിനുശേഷം ഒരു കുറ്റവിമുക്തരാക്കലും ഉണ്ടായിട്ടില്ല.

ശിക്ഷാ നിരക്കിലെ കുറവ് ഇരകൾക്ക് നീതി നിഷേധിക്കുക മാത്രമല്ല കുടുംബങ്ങളെ തളർത്തുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. കേസ് തെളിയിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത് .കാരണം ആരോപിക്കപ്പെടുന്ന പീഡനങ്ങളിൽ ഭൂരിഭാഗവും വീടുകൾക്കുള്ളിലും സ്വതന്ത്ര സാക്ഷികളിൽ നിന്ന് അകലെയുമാണ് നടക്കുന്നത്. സ്ത്രീധന മരണങ്ങൾ മാത്രമല്ല സ്ത്രീധന പീഡനക്കേസുകളിലും സംസ്ഥാനത്തെ ശിക്ഷാ നിരക്കും മോശമാണ്.

ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത 13,453 കേസുകളിൽ 10,649 കേസുകളിൽ മാത്രമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്, അതിൽ 8,307 എണ്ണം കോടതികളിലാണ്. 50 കേസുകളിൽ മാത്രമേ ശിക്ഷ അനുഭവിച്ചിട്ടുള്ളൂ. 1914 പേരെ വെറുതെവിട്ടു. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 126 സ്ത്രീധന മരണങ്ങളും 2700 സ്ത്രീധന പീഡന കേസുകളുമായി സ്ത്രീധന നിരോധന (ഡിപി) നിയമപ്രകാരം ഏകദേശം 2000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ രേഖകൾ കാണിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 629 Dowry Deaths in karnataka within 5 years
Next Story