Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയർ വിസ്താര ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിസിനസുകാരൻ അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: എയർ വിസ്താരയുടെ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ 62കാരനായ ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ രാജീവ് വാസന്ത് ദാനിയെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ലഖ്നോ- ഡൽഹി വിമാനത്തിൽ മാർച്ച് 24നാണ് സംഭവം നടന്നത്. ഡൽഹിയിൽ വിമാനമിറങ്ങുന്നതിനിടെയായിരുന്നു ബിസിനസുകാരൻ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തെ തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയും ഉടൻ െപാലീസിൽ പരാതി നൽകുകയുമായിരുന്നു. വിമാനമിറങ്ങുന്നതിനിടെ ബിസിനസുകാരൻ അസ്വസ്ഥതയുണ്ടാക്കും വിധം തന്നെ സ്പർശിച്ചുെവന്നാണ് യുവതിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
