യു.പിയിലെ ആശുപത്രിയിൽ ഒാക്സിജൻ ലഭിക്കാതെ മരിച്ചത് 63 കുട്ടികൾ
text_fieldsേഗാരഖ്പുർ(യു.പി): യു.പിയിൽ സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ ശനിയാഴ്ച മൂന്നുകുട്ടികൾ കൂടി മരിച്ചു. ഇതോടെ, ആഗസ്റ്റ് ഏഴിനുശേഷം ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 63 ആയി. ആഗസ്റ്റ് ഏഴിന് ഒമ്പതും എട്ടിന് 12ഉം ഒമ്പതിന് ഒമ്പത് കുട്ടികളുമാണ് മരിച്ചത്. 10ന് 23 പേരും 11ന് ഏഴുേപരും മരിച്ചു. അണുബാധയാണ് മരണകാരണമെന്ന് അധികൃതർ പറയുേമ്പാൾ, ഒാക്സിജൻ ക്ഷാമം മൂലമാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമായ േഗാരഖ്പുരിലെ ബാബ രാഘവ്ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരന്തം സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കുറ്റകരമായ അനാസ്ഥയുണ്ടായി എന്ന പ്രാഥമിക റിേപ്പാർട്ട് ലഭിച്ചയുടൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജീവ് മിശ്രയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ഡനും അറിയിച്ചു.
അതേസമയം, കുട്ടികൾ മരിച്ചതിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് സസ്പെൻഷനുമുമ്പുതന്നെ താൻ രാജി സമർപ്പിച്ചിരുന്നതായി പ്രിൻസിപ്പൽ ട്വിറ്ററിൽ പറഞ്ഞു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. യു.പി സർക്കാറിനെതിരെ ജനരോഷം ശക്തമായതിനെതുടർന്ന് സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രണ്ട് കാബിനറ്റ് മന്ത്രിമാരെ ആശുപത്രിയിലേക്കയച്ച് യോഗി ആദിത്യനാഥ് റിപ്പോർട്ട് ശേഖരിച്ചു. സംഭവത്തിന് മുമ്പ് മുഖ്യമന്ത്രി ആശുപത്രി സന്ദർശിച്ചപ്പോൾ ഒാക്സിജൻ ക്ഷാമത്തെക്കുറിച്ച് അധികൃതർ അദ്ദേഹത്തെ അറിയിച്ചില്ലെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
അന്വേഷണം നടത്തി അടിയന്തരനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എന്നാൽ, കുട്ടികൾ മരിച്ചത് എൻസെഫലൈറ്റിസ് രോഗം മൂലമാണെന്ന് മന്ത്രി ആവർത്തിച്ചു. നവജാതശിശുക്കളുടെ െഎ.സി.യുവിലാണ് മരണങ്ങളിലേറെയും നടന്നതെന്ന് ആശുപത്രി പ്രസ്താവനയിൽ വ്യക്തമാക്കി. മരണങ്ങളിലേറെയും രോഗം മൂർച്ഛിച്ചാണെന്ന് പ്രസ്താവന അവകാശെപ്പട്ടു. യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും െമഡിക്കൽവിദ്യാഭ്യാസ മന്ത്രിയും രാജിെവക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗുലാംനബി ആസാദിെൻറ നേതൃത്വത്തിൽ നേതാക്കൾ മെഡിക്കൽ കോളജ് സന്ദർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
