Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മുക്തി 61 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന്

text_fields
bookmark_border
കോവിഡ് മുക്തി 61 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന്
cancel

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്കില്‍ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

70,16,046 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ശനിയാഴ്ചയോടെ ഇത് 89.78 ശതമാനമായി ഉയര്‍ന്നു.

ആകെ രോഗമുക്തിയുടെ 20.6 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. ആന്ധ്ര പ്രദേശ്: 10.9 ശതമാനം, കര്‍ണാടക: 9.9,

തമിഴ്നാട്: 9.4, ഉത്തര്‍പ്രദേശ്: 6.1, ഡല്‍ഹി: 4.1 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,14,682 ആയി. 24 മണിക്കൂറിനിടെ 650 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story