Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 60,975...

ഇന്ത്യയിൽ 60,975 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 848 മരണം

text_fields
bookmark_border
ഇന്ത്യയിൽ 60,975 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 848 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 31,67,324 ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 848 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 58,390 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.84 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 24,04,585 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 57,469 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 75.92ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 22.24 ശതമാനമായി​​. 7,04,348 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,25,383 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. ആഗസ്​റ്റ്​ 24 വരെ 3,68,27,520 കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയിട്ടുള്ളത്​.

Show Full Article
TAGS:Coronavirus COVID19 India covid 
Next Story