സൗദിയിലെ 600 ഇന്ത്യക്കാരുടെ യാത്രാവിലക്കിന് പരിഹാരം
text_fieldsന്യൂഡൽഹി: സൗദി ഭരണകൂടം ഏർപ്പെടുത്തിയ കോവിഡ് മാനദണ്ഡങ്ങൾ മൂലം അവിടുത്തെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കുടുങ്ങിയ 600ഓളം ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
എംബസി ആവശ്യപ്രകാരം നാടുകടത്തപ്പെട്ടവരെ സ്ഥിരമായി നാട്ടിലെത്തിക്കുന്നതിന് സൗദി എയർലൈൻസ് സമ്മതിച്ചിട്ടുണ്ടെന്നും മുസ്ലി ലീഗ് എം.പി പി.വി. അബ്ദുൾ വഹാബിന് അയച്ച കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. തടവിലായവർ നെഗറ്റീവ് ആർ.ടി.പി.സി.ആർ റിപ്പോർട്ട് കൈവശം വെച്ചാൽ എയർ-സുവധ പോർട്ടലിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നുള്ള ഒഴിവാക്കലിന് ആരോഗ്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഒരേസമയം നിർദേശം നൽകിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ സർക്കാറിന്‍റെ അടിയന്തര ഇടപെടൽ രാജ്യസഭയിൽ വഹാബ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വിദേശ മന്ത്രി എം.പിക്ക് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

