ഗുജറാത്ത് തീരത്തുനിന്ന് 600 കോടിയുടെ ലഹരിമരുന്ന് പിടികൂടി
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് തീരത്തുനിന്ന് 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്നുമായി പാകിസ്താൻ ബോട്ട് പിടിയിൽ. കപ്പലിലുണ്ടായിരുന്ന 14 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ഏകോപിച്ചാണ് അറബിക്കടലിൽ രാത്രി തീരദേശസേന പരിശോധന നടത്തിയത്.
ബോട്ടിൽനിന്ന് ലഭിച്ചത് ഏതുതരം ലഹരി വസ്തുക്കളാണെന്ന് തീരദേശസേന വ്യക്തമാക്കിയിട്ടില്ല. തീരദേശസേനയുടെ കപ്പലുകളും വിമാനങ്ങളും പരിശോധനക്കായി വിന്യസിച്ചിരുന്നു. കപ്പലിലെ എൻ.സി.ബി, എ.ടി.എസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംശയാസ്പദമായ ബോട്ട് തിരിച്ചറിയാൻ ഐ.സി.ജി കപ്പൽ രാജ്ധാൻ ഉപയോഗിച്ചതായി തീരദേശസേന പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

