Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ രക്തസ്രാവം വന്ന് 60 കാരൻ മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായിൽ രക്തസ്രാവം വന്ന് മധ്യവയസ്കൻ മരിച്ചു. അതുൽ ഗുപ്ത(60) എന്ന യാത്രക്കാരനാണ് മരിച്ചത്. മഥുരയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്ര തുടരുന്നതിനിടെ അതുൽ ഗുപ്തയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
തുടർന്ന് വിമാനം ഇൻഡോർ വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നു.
വിമാനത്താവളത്തിൽ നിന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
നോയിഡ സ്വദേശിയായ അതുലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇയാൾക്ക് ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

