കൊണ്ടഗാവോൺ: ഛത്തീസ്ഗഢിലെ കൊണ്ടഗാവോണിൽ നാലു വയസ്സുകാരിയായ േപരമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം താൻ പിടിക്കപ്പെടുമെന്നു ഭയന്ന വയോധികൻ കുട്ടിയുടെ മൃതദേഹം ആദ്യം ഉണങ്ങിയ പുല്ലിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയും പിന്നീട് വീടിനടുത്തുള്ള ചെളി വെള്ളത്തിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
ജൂൺ 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കെ മകളെ കാണാതായതോടെ കുട്ടിയുടെ പിതാവ ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിയുന്നത്.
ഏപ്രിലിൽ നലസ്പോരയിൽ കൗമാരക്കാരിയായ പേരമകളെ ബലാത്സംഗം ചെയ്ത 60കാരനെ അറസ്റ്റ് ചെയ്തിരുന്നു.