Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിലെ സ്​കൂൾ...

മഹാരാഷ്​ട്രയിലെ സ്​കൂൾ അടുക്കളയിൽ 60 അണലികൾ

text_fields
bookmark_border
മഹാരാഷ്​ട്രയിലെ സ്​കൂൾ അടുക്കളയിൽ 60 അണലികൾ
cancel

ഹി​േങ്കാലി: മഹാരാഷ്​ട്രയിലെ സ്​കൂളി​െല അടുക്കളയിൽ കണ്ടെത്തിയത്​ ഉഗ്ര വിഷമുള്ള 60 ഒാളം അണലികൾ. ഹ​ി​േങ്കാലിയിലെ പൻഗ്ര ബൊഖറെ ഗ്രാമത്തിലെ സില്ല പരിഷത്ത്​ സ്​കൂളിലെ അടുക്കളയിലാണ്​ ഇന്നലെ അണലികളെ കണ്ടെത്തിയത്​. 

ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുകൾ സൂക്ഷിച്ച ഇടത്താണ്​ അണലികൾ ഉണ്ടായിരുന്നത്​. ​ പാചകക്കാരി വിറകെടുക്കാനായി വന്നപ്പോൾ രണ്ട്​ അണലികളെ കണ്ടു. തുടർന്ന്​ പതുക്കെ വിറക്​ മാറ്റി നോക്കിയപ്പോൾ കൂടുതൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. 

പാമ്പുകളെ കണ്ട്​ അധ്യാപകരും വിദ്യാർഥികളും ഭയന്നു. വിവരമറിഞ്ഞ്​ പാമ്പുകളെ കൊല്ലാൻ തയാറായി നാട്ടുകാർ ഒാടിക്കൂടിയെങ്കിലും പ്രധാനാധ്യാപകൻ പാമ്പു പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. പാമ്പുകളെ പിന്നീട്​ വനം വകുപ്പിന്​ കൈമാറി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news60 venomous snakesMaharashtra school's kitchen
News Summary - 60 venomous snakes found in Maharashtra school's kitchen -India news
Next Story