Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right60 മെഡിക്കൽ കോളജുകൾ...

60 മെഡിക്കൽ കോളജുകൾ സ്റ്റൈപൻഡ് നൽകുന്നില്ല

text_fields
bookmark_border
60 മെഡിക്കൽ കോളജുകൾ സ്റ്റൈപൻഡ് നൽകുന്നില്ല
cancel

പാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ 60 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഇ​ന്റേ​ണു​ക​ളാ​യ ഡോ​ക്ട​ർ​മാ​ർ​ക്ക് സ്റ്റൈ​പ​ൻ​ഡ് ന​ൽ​കു​ന്നി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. ഇ​തി​ൽ 33 സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടും. ഇ​ന്ത്യ​യി​ലാ​കെ 753 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ, 2024 ജൂ​​ലൈ 29ന് ​ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​നു കീ​ഴി​ലെ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡി​ൽ ക​ണ​ക്ക് ന​ൽ​കി​യ​ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ 290ഉം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 260ഉം ​ഉ​ൾ​പ്പെ​ടെ 555 കോ​ള​ജു​ക​ൾ മാ​ത്ര​മാ​ണ്. ബാ​ക്കി 198 കോ​ള​ജു​ക​ൾ (115 കോ​ള​ജു​ക​ളും 83 സ്വ​കാ​ര്യ കോ​ള​ജു​ക​ളും, ഡീം​ഡ് ടു ​ബി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മു​ൾ​പ്പെ​ടെ) വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല.

ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു ന​ൽ​കി​യ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ച​ട്ട​പ്ര​കാ​രം അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് (യു.​ജി), പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് (പി.​ജി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്റ്റൈ​പ​ൻ​ഡി​ന​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ, ക​മീ​ഷ​ന്റെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ശേ​ഷം ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും ക​ണ​ക്കു​ക​ൾ ബോ​ധി​പ്പി​ക്കാ​ത്ത മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണെ​ന്ന് പ​റ​ഞ്ഞ് ദേ​ശീ​യ ക​മീ​ഷ​ൻ കൈ​യൊ​ഴി​യു​ക​യാ​​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

290 സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 257 എ​ണ്ണ​മാ​ണ് സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യ​ത്. 33 കോ​ള​ജ് അ​ധി​കൃ​ത​ർ സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സ​മ്മ​തി​ച്ചു. 265 സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 238 എ​ണ്ണം മാ​ത്ര​മേ സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യി​ട്ടു​ള്ളൂ. 27 സ്വ​കാ​ര്യ കോ​ള​ജു​ക​ൾ സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് എ​ൻ.​എം.​സി ക​ൺ​സ​ൽ​ട്ട​ൻ​റ് രാം ​ച​ന്ദ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ​സ് പ്ര​കാ​രം മെ​ഡി​ക്ക​ൽ ക​മീ​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല.

ഇ​ന്റേ​ണു​ക​ൾ​ക്കും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ​ക്കും സ്റ്റൈ​പ​ൻ​ഡ് ന​ൽ​കാ​ത്ത​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാം. ച​ട്ട​ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ഞ്ച് അ​ധ്യ​യ​ന​വ​ർ​ഷം അം​ഗീ​കാ​രം ത​ട​യാ​മെ​ന്നും ഒ​രു കോ​ടി രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​മെ​ന്നും ച​ട്ടം നി​ർ​ദേ​ശി​ക്കു​ന്ന​താ​യി ​ഡോ. ​കെ.​വി. ബാ​ബു പ​റ​ഞ്ഞു. ഇ​ട​പെ​ടാ​നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ​ക്ക് ക​ത്ത​യ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical Student stipendIntern Doctor StipendStipend Delay
News Summary - 60 Medical colleges do not pay stipend
Next Story