Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ആറുവയസുകാരിയെ...

ഡൽഹിയിൽ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
ഡൽഹിയിൽ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി
cancel

ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി.​ മി​േൻറാ റോഡിന്​ സമീപം തെരുവിൽ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസ​ുകാരിയാണ്​ ക്രൂരപീഡനത്തിന്​ ഇരയായത്​. നാടോടിയായി തെരുവിൽ കഴിയുന്ന 24 കാരനാണ്​ പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്​. 
ജൂലൈ 14 ന്​ കാളി മന്ദിറിനു സമീപത്ത്​ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കാണ്ടെത്താനായില്ല. രാത്രിയോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ സമീപപ്രദേശത്തുനിന്നും ​കണ്ടെത്തുകയായിരുന്നു. 

ആശുപ​ത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്​. ആന്തരികാവയവങ്ങൾക്കുൾപ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂർ നീണ്ട ശസ്​ത്രക്രിയക്ക്​ പെൺകുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയച്ചതായി ഡൽഹി വനിതാ കമ്മീഷൻ സ്വാതി മാലിവാൾ ട്വീറ്റ്​ ചെയ്​തു. 

പെൺകുട്ടിക്ക്​ ധനസഹായവും കുടുംബത്തിന്​ പുനരധിവാസവും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതരോട്​ ആവശ്യപ്പെടുമെന്നും സ്വാതി മാലിവാൾ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidnappedrapeddrug addictHomeless Girl
News Summary - 6-Year-Old Homeless Girl Kidnapped, Raped By Drug Addict In Delhi- India news
Next Story