Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഡീഷയിൽ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ചു

text_fields
bookmark_border
ഒഡീഷയിൽ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ചു
cancel

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ പീഡനത്തിനിരയായ ആറു വയസുകാരി മരണത്തിനു കീഴടങ്ങി.  കട്ടക്കിലെ ജഗനാഥ്​പുർ ഗ്രാമവാസിയായ പെൺകുട്ടി ഏപ്രിൽ 21 നാണ്​ ബാലത്സംഗത്തിനിരയായത്​. വൈകിട്ട്​ വീട്ടിൽ നിന്നും ബിസ്​ക്കറ്റ്​ വാങ്ങാനായി പോയ പെൺകുട്ടിയെ ഗ്രാമവാസിയായ യുവാവ്​ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബലാത്സംഗം ചെയ്​ത ശേഷം സമീപത്തെ സ്​കൂൾ കോമ്പൗണ്ടിൽ ഉപേക്ഷിച്ച നിലയിലാണ്​ കുഞ്ഞിനെ കണ്ടെത്തിയത്​. അതീവ ഗുരുതരാവസ്ഥയിലായ​ കുട്ടി കട്ടക്കിലെ എസ്​.സി.ബി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഞായറാഴ്​ച വൈകി​േട്ടാടെ മരണം സംഭവിക്കുകയായിരുന്നു. 

ഗ്രാമത്തില്‍ പവര്‍കട്ടുള്ള സമയത്താണ് കുട്ടി ബിസ്‌ക്കറ്റ് വാങ്ങിക്കാനായി വീട്ടില്‍ നിന്ന് പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ ബന്ധുക്കളും നാട്ടുകാരും  നടത്തിയ തെരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടിൽ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി, വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ച്​ കുട്ടി അബോധാവസ്ഥയിലായ​േപ്പാൾ മരിച്ചെന്ന് കരുതി പ്രതി  കടന്നു കളഞ്ഞിരുന്നു. 
തലയിലും മുഖത്തും സ്വകാര്യഭാഗത്തുമായി ആഴത്തിൽ മുറിവേറ്റ പെൺകുട്ടി ​വ​​െൻറിലേറ്ററിലായിരുന്നു. വിവിധ വകുപ്പുകളിൽ നിന്നായി 13 ഡോക്​ടർമാർ അടങ്ങുന്ന സംഘമാണ്​ പെണ്‍കുട്ടിയെ ചികിത്സിച്ചത്​. എന്നാൽ 

സംഭവത്തിൽ മുഹമ്മദ്​ മുഷ്​​താക്ക്​ എന്നയാളെ പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകു​ട്ടിയെ ബാലത്സംഗത്തിനിരയാക്കൽ, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6-Year-Old Girl Raped, Strangled In Odisha School Dies After 8 Days In Hospital- India news
Next Story