Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ആറു...

ഡൽഹിയിൽ ആറു വയസ്സുകാരിയെ ​ബലാത്സംഗം ചെയ്​തു

text_fields
bookmark_border
no rape 6921
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്​ ആറുവയസ്സുകാരിയെ ക്രൂരമായ പീഡനത്തിന്​ ഇരയാക്കി. ശനിയാഴ്​ച രാവിലെ ഡൽഹി രഞ്​ജിത്​ നഗറിലാണ്​ സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റാം മനോഹർലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനടുത്ത സമൂഹ അടുക്കളയിൽ ഭക്ഷണം ശേഖരിക്കാൻ പോയപ്പോഴാണ്​ കുട്ടി ബലാത്സംഗത്തിന്​ ഇരയായത്​.

പെൺകുട്ടിയെ പ്രതി പിന്തുടരുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ്​ വ്യക്തമാക്കി. സംഭവത്തിൽ ഡൽഹി വനിത കമീഷൻ പൊലീസിന്​ നോട്ടീസ്​ അയച്ചു.

അടുത്തിടെ ഡൽഹിയിൽ ഒമ്പതു വയസ്സുകാരിയായ പെൺകുട്ടിയെ ശ്​മശാനത്തിലെ പൂജാരിയടക്കമുള്ള സ​ംഘം ബലാത്സംഗം ചെയ്​തു കൊലപ്പെടുത്തുകയും വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്​തത്​ ഏറെ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rapeatrocities against childrenRape
News Summary - 6 Year Old Girl Raped In West Delhi
Next Story