Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറു വയസ്സുകാരൻ ഹോട്ടൽ പൂളിൽ മുങ്ങി മരിച്ചു

text_fields
bookmark_border
ഹോട്ടൽ മാനേജ്മെന്‍റിനെതിരെ കേസ്
ആറു വയസ്സുകാരൻ ഹോട്ടൽ പൂളിൽ മുങ്ങി മരിച്ചു
cancel

ന്യൂഡൽഹി: ആറു വയസ്സുകാരൻ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. ഡൽഹി സ്വദേശിയായ അദ്വിക് കട്ടിയാൽ എന്ന ബാലനാണ് മരിച്ചത്. ഹാൾ ഗേറ്റ് ഏരിയയിലാണ് സംഭവം.

മനഃപൂർവമല്ലാത്ത നരഹത്യക്ക് ഹോട്ടൽ മാനേജ്മെന്‍റിനെതിരെ പൊലീസ് കേസെടുത്തു. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്നും, കുട്ടി എങ്ങനെ നീന്തൽക്കുളത്തിലെത്തിയെന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയതായിരുന്നു തങ്ങളെന്ന് കുട്ടിയുടെ മാതാവ് ശിവാലി കട്ടിയാൽ പറഞ്ഞു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു വിശ്രമിക്കാൻ മുറിയിലേക്ക് പോയി. പിന്നീട് മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നീന്തൽകുളത്തിന് സമീപം മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6-year-old Delhi boy drowns in hotel pool
Next Story