Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിൽ താരാപീഠ് ക്ഷേത്രത്തിന് സമീപം ഹോട്ടലിൽ തീപിടിത്തം; ആറു തീർത്ഥാടകർ കൊല്ലപ്പെട്ടു
text_fieldsbookmark_border
താരാപീഠ്: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ താരാപീഠ് ക്ഷേത്രത്തിന് സമീപം ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടസമയം ഭൂരിഭാഗം താമസക്കാരും ഉറങ്ങുകയായിരുന്നു. താരാപീഠ് ക്ഷേത്ര നഗരത്തിലുള്ള നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു.
പരിക്കേറ്റവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി രാംപൂർഹാട്ട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേനയുടെ പ്രാഥമിക വിലയിരുത്തൽ. പോലീസുകാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

