അവധി ദിവസത്തെ വിനോദയാത്ര ദുരന്തമായി; 6 പേരെ ഡാമിലെ ഒഴുക്കിൽ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി
text_fieldsബംഗളൂരു: കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെ മർക്കൊനഹള്ളി ഡാമിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. 15 പേരാണ് ഡാം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഇതിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 7 പേർ വെള്ളത്തിലിറങ്ങിയ സമയത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുകയായിരുന്നു.
അതിശക്തമായി ഒഴുകി വന്ന വെള്ളത്തിൽ 7 പേരും ഒഴുകിപ്പോയെങ്കിലും അതിൽ നിന്ന് നവാസ് എന്നയാളെ രക്ഷപ്പെടുത്താനായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഴുകിപ്പോയവരിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും 4 പേർക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. നവാസ് ഒഴികെ അപകടത്തിൽപ്പെട്ട ബാക്കി എല്ലാവരും സ്ത്രീകളും കുട്ടികളുമാണ്. വീണ്ടെടുത്ത മൃതദേഹങ്ങൽ ആദിചുഞ്ചനഗിരി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

