Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഝാർഖണ്ഡിൽ ആറ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsbookmark_border
റാഞ്ചി: സി.ആർ.പി.എഫും ഝാർഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ലാത്തർ ജില്ലയിലാണ് സംഭവം.
പുലർച്ചെ അഞ്ച് മണിയോടു കൂടി നബരംഗു- കരമാദി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.ആറ് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ തുടരുമെന്നും ലാത്തർ എസ്.പി അനൂപ് ബർത്താറേ പറഞ്ഞു.
ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന ജാർഖണ്ടിലെ ഗ്രാമങ്ങളിലാണ് മാവോയിസറ്റ് പ്രശ്നം ഏറ്റവും രൂക്ഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
