ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം, നിരവധിപേർക്ക് പരിക്ക്
text_fieldsഹരിദ്വാർ: ഹരിദ്വാറിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം. ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടാകുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തീർഥാടകർ ക്ഷേത്രത്തിലെത്തിയതാണ് തിരക്കിന് കാരണം. തിരക്ക് നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
ക്ഷേത്ര ദർശനത്തിന് വരിയിൽ നിൽക്കുകയായിരുന്ന ആളുകൾ പരസ്പരം തള്ളാൻ തുടങ്ങിയതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. വൈദ്യത ലൈൻ പൊട്ടി വീണുവെന്ന് അഭ്യൂഹം പരന്നതിനെ തുടർന്ന് ആളുകൾ ഭയ ചകിതരാകുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
എല്ലാ വർഷവും ക്ഷേത്രത്തിലേക്ക് സീസൺ സമയത്ത് തീർഥാടകരുടെ ഒഴുക്ക് അനുഭവപ്പെടാറുണ്ട്. ഈ വർഷം തിക്കിലും തിരക്കിലും നിരവധി അപകടങ്ങളാണ് ഉണ്ടായത്. അവയിൽ 50ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ ധമി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

