Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഹാറിൽ ഫാക്​ടറിയിൽ...

ബീഹാറിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; ആറ്​ മരണം

text_fields
bookmark_border
ബീഹാറിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; ആറ്​ മരണം
cancel

ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു. മുസാഫർപൂരിലെ ബേല വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. ഫാക്ടറിക്കകത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എ.എസ്.പി ജയകാന്തിന്‍റെ നേതൃത്വത്തിലാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്.

രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ അഗ്നി ശമന സേനയും എത്തിയത് രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ സഹായിച്ചു. ഇപ്പോൾ സംഭവ സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ നാല്​ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി നിതീഷ്​ കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharExplosionFactory
News Summary - 6 Killed In Boiler Explosion At Factory In Muzaffarpur: Bihar Police
Next Story