Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുമരണം; നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
Road Accident
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേർ​ക്ക് പരിക്കേൽക്കുകയും ചെയ്തതായി ​പൊലീസ് പറഞ്ഞു. വിവാഹ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടം.

അപകടം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗ്യാനഞ്ജയ് സിങ് പറഞ്ഞു.

ആറുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഏഴ് പേർ ചികിത്സയിലാണ്. വാഹനങ്ങൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്തതായും ഗതാഗതം സാധാരണ നിലയിലായതായും പൊലീസ് പറഞ്ഞു. 12പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഏപ്രിൽ 11ന് ബീഹാറിലെ കതിഹാർ ജില്ലയിലുണ്ടായ സമാനമായ ഒരു റോഡപകടത്തിൽ 10പേർ മരിക്കുകയും 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോർഹ-ഫുൽവാരിയ ബസ്ഗധ സ്ട്രെച്ചിന് സമീപം, ദേശീയപാത 31ൽ പിക്കപ്പ് വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6 killed 7 injured as bus returning from wedding procession rams truck in UP
Next Story