ആഗ്ര: ഉത്തർപ്രദേശിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയായിരുന്നു.
ലഖ്നോ-ആഗ്ര അതിവേഗ പാതയിൽ ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.
അന്തർ സംസ്ഥാന തൊഴിലാളികളേയും കൊണ്ട് ബിഹാറിലെ ദർഭാങ്കയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.