Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുവിൽ ഇരട്ട സ്ഫോടനം; ആറു പേർക്ക് പരിക്ക്

text_fields
bookmark_border
twin blasts
cancel

കശ്മീർ: ജമ്മു കശ്മീരിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ജമ്മുവിലെ നർവൽ മേഖലയിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉണർത്തുന്നതാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

യാത്രയുടെ പശ്ചാത്തലത്തിൽ ജമ്മുവിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ജമ്മുവിൽ നിന്ന് 60 കിലോമീറ്റർ അകലെ ചദ്‍വാലിലാണ് ഭാരത് ജോഡോ യാത്രയുള്ളത്.

സ്​ഫോടനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തുണ്ട്. സുരക്ഷാ ജീവനക്കാരും പൊലീസും പരിശോധന ശക്തമാകികയിട്ടുണ്ട്. പരി​ക്കേറ്റവരെ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചിരിക്കുകയാണ്. ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6 injured in twin blasts in Jammu's Narwal area
Next Story