Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോർട്സ് ധരിച്ചതിന്...

ഷോർട്സ് ധരിച്ചതിന് പെൺകുട്ടികളെ ചെരിപ്പുകൊണ്ട് അടിച്ചു; ഒരു കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ

text_fields
bookmark_border
thrashing girls
cancel

പുനെ: ഷോർട്സ് ധരിച്ചതിന് പെൺകുട്ടികളെ മർദിച്ച ആറുപേർ അറസ്റ്റിലായി. സ്ത്രീ ഉൾപ്പടെ ഒരു കുടുംബത്തിലെ ആറുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് രണ്ടിന് കാരാടി രക്ഷാനഗർ ഏരിയയിലാണ് സംഭവമുണ്ടായത്. ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടികളെയാണ് ഇവർ മർദിച്ചത്. വീട്ടുടമസ്ഥയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പേയിങ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടികൾ ഷോർട്സിട്ട് പ്രദേശത്ത് നടക്കുന്നു എന്നാരോപിച്ച് ഒരു വീട്ടിലെ ആറുപേർ വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു എന്ന് വീട്ടുടമസ്ഥയുടെ പരാതിയിൽ പറയുന്നു. തന്നേയും പെൺകുട്ടികളേയും അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ച്, ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു എന്ന് പരാതിയിലുണ്ട്.

വീട്ടിൽ അതിക്രമിച്ച് കയറിയതായും വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punethrashing girls
News Summary - 6 family members booked for thrashing PG girls for wearing shorts
Next Story