Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ കെട്ടിടത്തിനു തീപിടിച്ച്​ ആറു പേർ മരിച്ചു

text_fields
bookmark_border
mumbay-Fire
cancel
camera_alt???????? ?????????????? ?????? ????????

മുംബൈ: നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ തീപിടുത്തമുണ്ടായി ആറുപേർ മരിച്ചു. 11പേർക്ക്​ പൊള്ളലേറ്റു. മുംബെയി​െല ജുഹുവിൽ ബുധനാഴ്​ച രാത്രി 10.10ഒാടെയാണ്​ സംഭവം. നിർമാണം നടക്കുന്ന കെട്ടിടത്തി​​െൻറ താഴെ നിലയിലാണ്​ തീപിടുത്തമുണ്ടായത്​. പൊള്ളലേറ്റവർ ആശുപത്രിയിൽ ഗുരുതരാവസ്​ഥയിൽ തുടരുകയാണ്​. 

കൈഫി ആസ്​മി പാർക്കിലെ 13നില കെട്ടിടത്തിനാണ്​ തീപിടിച്ചത്​. കെട്ടിടത്തിൽ നിർമാണ ​തൊഴിലാളികളായിരുന്നു കഴിഞ്ഞിരുന്നത്​. മൂന്നു യൂണിറ്റ്​ ഫയർ ഫോഴ്​സ്​ രംഗത്തെത്തി ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ്​ അപകടത്തിനിടയാക്കിയതെന്ന്​ കരുതുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6 Died In Mumbai fire - India News
Next Story