Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിലെ പ്രളയം എട്ട് ലക്ഷം പേരെ ബാധിച്ചു; ആറ് മരണം
text_fieldsbookmark_border
ഗുവാഹത്തി: അസമിൽ പ്രളയം കനത്ത നാശ നഷ്ടം വിതക്കുന്നു. 27 ജില്ലകളിൽ 21ലും പ്രളയം ബാധിച്ചതോടെ ഏകദേശം എട്ട് ലക്ഷം പേരാണ് ദുരിതത്തിലായത്. പ്രളയം മൂലം ഇതുവരെ ആറ് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
അസമിലെ അഞ്ച് നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഏകദേശം 27,000 ഹെക്ടർ കൃഷിഭൂമി പൂർണമായും വെള്ളത്തിൽ മുങ്ങി. ദുരിതബാധിതർക്കായി 68 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 7000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
അസമിൻെറ അയൽ സംസ്ഥാനമായ അരുണാചൽപ്രദേശിലും മഴ നാശമുണ്ടാക്കി. അരുണാചലിൽ മണ്ണിടിച്ചിലിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന് നിൽക്കുന്ന തവാങ്ങിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
